ക്യാമ്പസുകളിൽ എസ്എഫ്ഐ സ്റ്റാലിനിസം നടപ്പിലാക്കുന്നു - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചു

Update: 2024-01-19 15:17 GMT

തിരുവനന്തപുരം: എതിരാളികളെ തല്ലിയൊതുക്കി എസ്‌.എഫ്‌.ഐ കാമ്പസുകളില്‍ സ്റ്റാലിനിസം നടപ്പിലാക്കുകയാണെന്ന്‌ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോസഫ് ജോൺ. ക്യാമ്പസുകളെ കൊലക്കളമാക്കുന്ന എസ്എഫ്ഐയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോളേജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ എസ്എഫ്ഐ സ്ഥാനാർത്ഥി പരാജയപ്പെട്ടതിനെ തുടർന്നാണ് വിദ്യാര്‍ഥികള്‍ക്കു നേരെ എസ്‌.എഫ്‌.ഐ അക്രമണങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

Advertising
Advertising

അധികാരത്തുടർച്ചയുടെ ഉൻമാദത്തിൽ അഴിഞ്ഞാടുന്ന എസ്എഫ്ഐ അക്രമി സംഘം ഉത്തരേന്ത്യൻ കാമ്പസുകൾ പോലെ കേരള കാമ്പസുകളെ രക്തത്തിൽ മുക്കുന്നത് നോക്കി നിൽക്കാതെ മനസ്സാക്ഷിയും നീതിബോധവും ഉള്ളവർ സംഘടിച്ച് അണിനിരക്കാൻ തയ്യാറാകണമെന്ന് ജോസഫ് ജോൺ ആവശ്യപെട്ടു.

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ അംജദ് റഹ്മാൻ അധ്യക്ഷത വഹിച്ചു.സ്വന്തം പ്രവർത്തകന് പോലും നൽകാത്ത സ്വാതന്ത്ര്യവും ജനാധിപത്യവും എസ്എഫ്ഐ മറ്റുള്ളവർക്ക് നൽകുമെന്ന മൂഢചിന്തയാണെന്നും

ഫാസിസം ഏകാധിപത്യം, സ്റ്റാലിനിസം സിന്ദാബാദെന്ന് കൊടിക്കൂറയിലെ മുദ്രാവാക്യം മാറ്റിയെഴുതാൻ എസ്.എഫ്.ഐ തയ്യാറാവണമെന്നും അംജദ് റഹ്മാൻ ആവശ്യപെട്ടു.പ്രതിഷേധ മാർച്ചിന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ സമാപനം നിർവഹിച്ചു.അഡ്വ അലി സവാദ് സ്വാഗതവും നിശാത് എം എസ് നന്ദിയും പറഞ്ഞൂ.ഫൈസൽ പള്ളിനട,ലമീഹ്, മുഫിദ ശജിറീന,എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News