എറണാകുളം ലോ കോളജിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷം; ഒമ്പത് വിദ്യർഥികള്‍ക്ക് പരിക്ക്

വൈകിട്ട് ഏഴരയോടു കൂടിയായിരുന്നു സംഘർഷം

Update: 2023-02-03 18:23 GMT

കൊച്ചി: എറണാകുളം ലോ കോളജ് ഹോസ്റ്റലില്‍ വിദ്യാർഥികള്‍ തമ്മിൽ സംഘർഷം. എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ തമ്മിലാണ് സംഘർഷം. ഒമ്പത് വിദ്യർഥികള്‍ക്ക് പരിക്കേറ്റു. അഞ്ച് കെ.എസ്.യു പ്രവർത്തരെ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകർ എറണാകുളം ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി.

വൈകിട്ട് ഏഴരയോടു കൂടിയായിരുന്നു സംഘർഷം. ഉച്ചയ്ക്ക് എസ്.എഫ്.ഐയുടെ ക്ലാസ് കൺവെൻഷൻ  നടക്കുകയായിരുന്നു. അതേസമയം തന്നെ കെ.എസ്.യുവിന്റെ മറ്റൊരു പരിപാടിയും കോളജില്‍ നടക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് എസ്.എഫ്.ഐ നേതാക്കൾ കെ.എസ്.യു പരിപാടിയുടെ ശബ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ സംഭവമാണ് പിന്നീട്  സംഘർഷത്തിന് കാരണമായത്.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News