എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇന്നലെ രാത്രിയും ആക്രമണമുണ്ടായത്

Update: 2024-01-18 05:11 GMT
Editor : ലിസി. പി | By : Web Desk

പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു. യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്മാനാണ് കുത്തേറ്റത്. ഫ്രറ്റേണിറ്റി, കെ.എസ്.യു പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു.നാസർ അബ്ദുൽ റഹ്മാന് കാലിലും കഴുത്തിലും കുത്തേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്‍റെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.

നേരത്തെയുണ്ടായ സംഘർഷങ്ങളിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാലിനും മർദനമേറ്റു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇന്നലെ രാത്രിയും ആക്രമണമുണ്ടായത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News