ഷാജഹാന്‍ വധക്കേസ്; നാലു പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

വിഷ്ണു, സജീഷ് , ശിവരാജൻ, സിദ്ധാർത്ഥൻ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക

Update: 2022-08-18 01:36 GMT

കൊട്ടേക്കാട്: പാലക്കാട് കൊട്ടേക്കാട് സി.പി.എം പ്രദേശിക നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ 4 പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വിഷ്ണു, സജീഷ് , ശിവരാജൻ, സിദ്ധാർത്ഥൻ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക. മറ്റ് ചിലരും പൊലീസിന്‍റെ കസ്റ്റഡിയിലുണ്ട്. ഇന്നലെ അറസ്റ്റ് ചെയ്ത 4 പ്രതികളും ജയിലിലാണ്. പ്രതികളുടെ ഫോൺ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത എട്ട് പ്രതികളും പൊലീസ് പിടിയിലായിട്ടുണ്ട്. ഇവരിൽ നവീൻ, അനീഷ്, ശബരീഷ് , സുജീഷ് എന്നിവരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. ശബരീഷ് , അനീഷ് , സുജീഷ് എന്നിവർ ചേർന്നാണ് ഷാജഹാനെ വെട്ടിയത്. 2019 മുതൽ പ്രതികൾ സി.പി.എമ്മുമായി അകൽച്ചയിലാണ്.

ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായതോടെ പ്രതികൾക്ക് ഷാജഹാനോടുള്ള വൈരാഗ്യം വർധിച്ചു. പ്രതികൾ രാഖി കെട്ടിയതിനെ ഷാജഹാൻ ചോദ്യം ചെയ്തതും ഗണേശോത്സവം, ശ്രീകൃഷ്ണ ജയന്തി എന്നിവയുടെ ഫ്ലക്സ് വെക്കുന്നതുമായ തർക്കവുമാണ് കൊലപാതകത്തിന് കാരണമായത്. പല പ്രതികൾക്കും ഷാജഹാനോട് വ്യക്തി വിരോധവും ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം മൂന്ന് പ്രതികൾ ചന്ദ്രനഗറിലെ ബാറിലെത്തി മദ്യപിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News