'ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല, വിമർശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചാൽ മതി';കെ. സുധാകരൻ

സ്ഥാനാർഥി നിർണയത്തിൽ വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും മതിയായ പരിഗണന ലഭിച്ചില്ലെന്ന് ഷമാ മുഹമ്മദ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു

Update: 2024-03-10 08:02 GMT
Editor : Lissy P | By : Web Desk
Advertising

കണ്ണൂര്‍: സ്ഥാനാർഥി പട്ടികയിൽ വനിതകളെ പരിഗണിച്ചില്ലെന്ന വിമർശനത്തിൽ മുൻ ഐ.ഐ.സി.സി വക്താവ് ഷമാ മുഹമ്മദിനെ തള്ളി കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല. വിമർശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചാൽ മതിയെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് കൂടുതൽ സീറ്റ് നൽകണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സീറ്റ് നൽകാത്തതിൽ കുറ്റബേധമുണ്ടെന്നും സതീശൻ പറഞ്ഞു.

സ്ഥാനാർഥി നിർണയത്തിൽ വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും മതിയായ പരിഗണന ലഭിച്ചില്ലെന്ന് ഷമാ മുഹമ്മദ് കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. സ്ഥാനാർഥി നിർണയത്തിൽ വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും മതിയായ പരിഗണന ലഭിച്ചില്ലെന്ന് അവർ കുറ്റപ്പെടുത്തി. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുൽഗാന്ധിയുടെ പ്രസ്താവനയെന്നും കഴിഞ്ഞതവണ രണ്ടു വനിതകൾ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ ഒന്നായി കുറഞ്ഞുവെന്നും അവർ ചൂണ്ടിക്കാട്ടി.

പാലക്കാട് നിന്നുള്ള എംഎൽഎയെയാണ് വടകരയിൽ സ്ഥാനാർഥിയാക്കിയതെന്നും തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു. മാഹിയിലും തലശ്ശേരിയിലും തനിക്ക് ഏറെ കുടുംബ ബന്ധങ്ങളുണ്ടെന്നും അവർ ഓർമിപ്പിച്ചു. വടകരയിൽ ഷാഫി പറമ്പിലാണ് കോൺഗ്രസിനായി മത്സരിക്കുന്നത്. കെ.കെ ശൈലജ ടീച്ചറാണ് എൽഡിഎഫ് സ്ഥാനാർഥി.

Full View



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News