ഷാരോൺ രാജിന്റെ മരണം: പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി

ഷാരോണിനെ വിഷം കൊടുത്തു കൊന്നു എന്ന് തന്നെയാണ് കുടുംബം ആരോപിക്കുന്നത്

Update: 2022-10-29 10:58 GMT

തിരുവനന്തപുരം: പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിന്റെ മരണത്തിൽ സുഹൃത്തായ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പാറശാല പൊലീസ്.  പെൺകുട്ടിയുടെയും കുടുംബത്തിന്റെയും മൊഴിയെടുക്കുന്നതിന് വിമുഖത കാട്ടുന്നു എന്ന ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പൊലീസിന്റെ നടപടി.

നിലവിൽ അസ്വാഭാവികമായ മൊഴി വൈരുദ്ധ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കുടിച്ച കഷായത്തിന്റെയും ജ്യൂസിന്റെയും സാംപിളടക്കം പരിശോധിച്ചതിന് ശേഷം മാത്രം ദുരൂഹതകൾ നീക്കാനാണ് പൊലീസിന്റെ തീരുമാനം.

Full View

ഷാരോണിനെ വിഷം കൊടുത്തു കൊന്നു എന്ന് തന്നെയാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ ആരോപണങ്ങളോട് ഒത്തുപോകുന്ന രീതിയിലുള്ള വിവരങ്ങളൊന്നും പെൺകുട്ടിയുടെ മൊഴിയിലില്ല. ഷാരോണിന്റെ ശരീരത്തിൽ വിഷാംശമില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News