കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ പങ്കെടുക്കും

പരിപാടിയിൽ പങ്കെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടതായി തരൂരിന്റെ ഓഫീസ് അറിയിച്ചു.

Update: 2023-11-22 05:53 GMT
Advertising

കോഴിക്കോട്: കോൺഗ്രസ് കോഴിക്കോട്ട് നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ എം.പി പങ്കെടുക്കും. മുസ്‌ലിം ലീഗ് റാലിയിൽ തരൂർ ഹമാസ് പോരാളികളെ തീവ്രവാദികൾ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ തരൂർ കോൺഗ്രസ് റാലിയിൽ പങ്കെടുക്കില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ തരൂർ പങ്കെടുക്കാത്തത് കൂടുതൽ വിവാദങ്ങൾക്ക് കാരണമാവുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചത്. പരിപാടിയിൽ പങ്കെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടതായി തരൂരിന്റെ ഓഫീസ് അറിയിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News