കൊച്ചി കപ്പൽ അപകടം: തൃശൂർ-കൊച്ചി-ആലപ്പുഴ തീരത്ത് ജാഗ്രതാ നിർദേശം

അപകടകരമായ കാർ​ഗോകൾ തീരത്ത് എത്താൻ സാധ്യതയെന്ന് ദുരന്തനിവാരണ വകുപ്പ്.

Update: 2025-05-24 13:26 GMT

കൊച്ചി: കൊച്ചിൽ കപ്പൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ-കൊച്ചി-ആലപ്പുഴ തീരത്ത് ജാഗ്രതാ നിർദേശം. കപ്പലിൽ നിന്ന് കടലിൽ വീണ കാർ​ഗോകൾ തീരത്ത് അടിയാൻ സാധ്യതയുള്ളതിനാലാണ് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

Full View

വിഴിഞ്ഞത്തുനിന്ന് പോയ എംഎസ്‌സി എൽസ 3 കപ്പലാണ് കൊച്ചിയിൽ അപകടത്തിൽപ്പെട്ടത്. 24 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കോസ്റ്റ് ഗാർഡിന്റെയും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. റഷ്യൻ പൗരനാണ് കപ്പിത്താൻ. 20 പേർ ഫിലിപ്പീൻസ് പൗരൻമാരാണ്. രണ്ടുപേർ യുക്രൈൻ പൗരൻമാരും ഒരാൾ ജോർജിയൻ പൗരനുമാണ്.

Advertising
Advertising

Full View

കപ്പലിൽ നിന്ന് അപകടകരമായ കാർഗോകളാണ് കടലിൽ വീണത്. തീരദേശ മേഖലയിൽ കാർഗോകൾ അടിഞ്ഞാൽ ഇവ തൊടരുതെന്നും തീരത്ത് എണ്ണപ്പാട കണ്ടാൽ പൊലീസിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ (എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News