Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടത്തെ തുടർന്ന് ദുരിതത്തിലായ മല്‍സ്യത്തൊഴിലാളികള്‍ക്ക് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മത്സ്യത്തൊഴിലാളികള്‍ക്കായി 10 കോടി 55 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ക്ക് ആയിരം രൂപയും ആറ് കിലോ അരിയും വീതമായാണ് വിതരണം ചെയ്യുക. 78,498 കുടുംബങ്ങൾക്ക് സഹായം ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ തൊഴിലാളികൾക്കാണ് സഹായം. 27,020 മത്സ്യബന്ധന അനുബന്ധ തൊഴിലാളി കുടുംബങ്ങളും സഹായത്തിന്റെ പരിധിയിൽ വരും.
വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട എംഎസ്‌സി എല്‍സ 3 ചരക്കുകപ്പല്‍ മെയ് 25നാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്. അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.