ഇടുക്കിയിൽ കടയുടമ തൂങ്ങി മരിച്ച നിലയിൽ; കട ബാധ്യതയിൽ മനംനൊന്തെന്ന് ബന്ധുക്കൾ

പല വായ്പകളുടെയും തിരിച്ചടവ് മുടങ്ങിയ നിലയിലാണെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ പറയുന്നു

Update: 2021-07-19 04:10 GMT

ഇടുക്കി അടിമാലിയിൽ കടയുടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തുന്ന വിനോദാണ് മരിച്ചത്. ബന്ധുക്കൾ പൊലീസിൽ നൽകിയ മൊഴി പ്രകാരം, കട ബാധ്യതയിൽ മനംനൊന്താണ് ആത്മഹത്യ.

പല വായ്പകളുടെയും തിരിച്ചടവ് മുടങ്ങിയ നിലയിലാണെന്നും ബന്ധുക്കൾ പറയുന്നു. ഇന്ന് രാവിലെയാണ് വിനോദിനെ കടക്കുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News