ഷാഫി പറമ്പിലിൻ്റെ ആരോപണം; അഭിലാഷ് ഡേവിഡിനെ സർവീസിൽനിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ച കാരണം കാണിക്കൽ നോട്ടീസ് പുറത്ത്

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായ സി.എച്ച് നാഗരാജു ആയിരുന്നു കാരണം കാണിക്കൽ നോട്ടീസ് നൽകിയത്

Update: 2025-10-24 05:59 GMT

Photo| Special Arrangement

തിരുവനന്തപുരം: അഭിലാഷ് ഡേവിഡിനെതിരായ നടപടിയിൽ കമ്മീഷണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് പുറത്ത്. അഭിലാഷ് ഡേവിഡിന് ലഭിച്ച പീഡന പരാതിയിൽ തുടർനടപടി സ്വീകരിച്ചില്ലയെന്നാണ് കണ്ടെത്തൽ. ഗുരുതരമായ വീഴ്ചയും കൃത്യവിലോപവും  ഉണ്ടായി എന്നും നോട്ടീസിൽ പറയുന്നു.

സർവീസിൽനിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായ സി.എച്ച് നാഗരാജു ആയിരുന്നു കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എന്നാൽ സർവീസിൽ നിന്ന് താൽക്കാലികമായാണ് നീക്കം ചെയ്തത്. പിന്നീട് അഭിലാഷ് ഡേവിഡിൻ്റെ വിശദീകരണം ശരിവെച്ച് കൊണ്ടാണ് ജോലിയിൽ തിരിച്ചെടുത്തത്.

Advertising
Advertising

ഷാഫി പറമ്പിലിനെ മർദ്ദിച്ചുവെന്ന് ആരോപണം നേരിട്ട  ഉദ്യോഗസ്ഥനാണ് അഭിലാഷ്. പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിലിനെ മർദിച്ചതിൽ കൺട്രോൾ റൂ സിഐ അഭിലാഷ് ഡേവിഡിനെതിരെ കടുത്ത ആരോപണമാണ് ഉയർന്നത്. കറുത്ത ഹെൽമറ്റ് ധരിച്ച പൊലീസുകാരനാണ് ഷാഫിയെ മർദിച്ചതെന്നായിരുന്നു സിഐ അഭിലാഷിന്റെ വാദം. എന്നാൽ കാക്കി ഹെൽമറ്റിട്ട പൊലീസുകാരൻ ഷാഫിയെ മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഷാഫിയെ മർദിക്കുന്ന സമയത്ത് താൻ അവിടെ ഉണ്ടായിരുന്നില്ലെന്നും താൻ ധരിച്ചത് കാക്കി ഹെൽമെറ്റ് ആണെന്നും കറുത്ത ഹെൽമെറ്റ് ധരിച്ചയാളാണ് ഷാഫിയെ മർദിച്ചതെന്നും സിഐ പറഞ്ഞിരുന്നു. ഷാഫിയുടെ തൊട്ടുമുന്നിൽ നിൽക്കുന്ന കാക്കി ഹെൽമെറ്റ് ധരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അഭിലാഷ് ഡേവിഡ് ആണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് ഷാഫി വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇയാൾ സിപിഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണെന്നും ഷാഫി ആരോപിച്ചിരുന്നു.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News