ആഘോഷങ്ങളുടെ പാട്ടുകാരന്‍

മാപ്പിളപ്പാട്ടിന്‍റെ പര്യായമായിരുന്നു തലശ്ശേരിക്കാരനായ പീര്‍ മുഹമ്മദ്

Update: 2021-11-16 02:10 GMT

മാപ്പിളപ്പാട്ടുകള്‍ പെയ്ത കല്യാണരാവുകളില്‍ പാട്ടുകളുടെ ആഘോഷവുമായി എത്തിയ ഗായകനായിരുന്നു പീര്‍ മുഹമ്മദ്. അന്ന് മുഹമ്മദിന്‍റെ പാട്ടില്ലാത്ത കല്യാണങ്ങളുണ്ടായിരുന്നില്ല. മാപ്പിളപ്പാട്ടിന്‍റെ പര്യായമായിരുന്നു തലശ്ശേരിക്കാരനായ പീര്‍ മുഹമ്മദ്.

തമിഴ്നാട്ടിലെ തെങ്കാശിയിൽ ജനിച്ച പീർ മുഹമ്മദ് ചെറുപ്പത്തില്‍ തന്നെ തലശ്ശേരിയിലേക്ക് താമസം മാറിയിരുന്നു. സംഗീതത്തിന്‍റെ ബാലപാഠങ്ങളൊന്നും പഠിക്കാനവസരം ലഭിക്കാതിരുന്ന അദ്ദേഹത്തിനെ ഒരു പ്രൊഫഷണൽ ഗായകനാക്കി മാറ്റുന്നതിൽ സംഗീത സംവിധായകനായിരുന്ന എ.ടി ഉമ്മർ വലിയ പങ്കുവഹിച്ചു. പി.ടി അബ്ദുറഹ്മാന്‍റെ നാലായിരത്തോളം ഗാനങ്ങൾക്ക് പീർ മുഹമ്മദ് തന്‍റെ മധുരശബ്ദം നല്‍കി. 'അന്യരുടെ ഭൂമി' എന്ന സിനിമയിലെ എ.ടി. ഉമ്മറിന്‍റെ സംഗീതത്തില്‍ ഒരു ഗാനവും 'തേൻതുള്ളി' എന്ന ചിത്രത്തിലെ കെ. രാഘവൻ മാസ്റ്ററുടെ സംഗീതത്തിലുള്ള പാട്ടും സിനിമയില്‍ പീര്‍ മുഹമ്മദ് പാടിയിട്ടുണ്ട്.

Advertising
Advertising

പിന്നീട് അദ്ദേഹം മാപ്പിളപ്പാട്ട് രംഗത്ത് തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഇന്നും അദ്ദേഹത്തിന്‍റെ പാട്ടുകളാണ് റിയാലിറ്റി ഷോകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും പുതിയ തലമുറയിലെ പാട്ടുകാര്‍ പാടിക്കൊണ്ടിരിക്കുന്നത്. കേരളത്തിലും ഗൾഫ് നാടുകളിലുമുള്ള മാപ്പിളപ്പാട്ട് ആസ്വാദകരുടെ നിറഞ്ഞ ആദരം ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News