സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കി
കെ.ടി.യു മുൻ വി.സി എം.എസ് രാജശ്രീക്കാണ് പകരം നിയമനം. സ്ഥാനമാറ്റം സിസയുടെ വി.സി സ്ഥാനത്തെ ബാധിക്കില്ലെന്നും സിസക്ക് പുതിയ തസ്തിക പിന്നീട് നൽകുമെന്നുമാണ് സർക്കാർ വിശദീകരണം.
Update: 2023-02-28 11:36 GMT
sisa thomas
തിരുവനന്തപുരം: കെ.ടി.യു താൽക്കാലിക വി.സി സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കി. കെ.ടി.യു മുൻ വി.സി എം.എസ് രാജശ്രീക്കാണ് പകരം നിയമനം. സ്ഥാനമാറ്റം സിസയുടെ വി.സി സ്ഥാനത്തെ ബാധിക്കില്ലെന്നും സിസക്ക് പുതിയ തസ്തിക പിന്നീട് നൽകുമെന്നുമാണ് സർക്കാർ വിശദീകരണം.
അടുത്ത മാസം 31ന് വിരമിക്കാനിരിക്കെയാണ് സിസ തോമസിനെ സ്ഥാനത്തുനിന്ന് നീക്കിയത്. ഗവർണർ ചാൻസലർ പദവി ഉപയോഗിച്ചാണ് സിസ തോമസിനെ കെ.ടി.യു വി.സി സ്ഥാനത്ത് നിയമിച്ചത്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന് സിസ തോമസിനോട് അതൃപ്തിയുണ്ട്. അച്ചടക്കനടപടിയുടെ തുടക്കമായാണ് സിസ തോമസിനെ പദവിയിൽനിന്ന് നീക്കിയതെന്നും വിലയിരുത്തലുണ്ട്.