ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരരെ ചോദ്യം ചെയ്യാൻ എസ്ഐടി; തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് കണക്കുകൂട്ടൽ

ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം തട്ടിയ കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് എസ്ഐടി കടന്നിട്ടുണ്ട്.

Update: 2026-01-13 02:48 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം:ശബരിമല സ്വർണകൊള്ള കേസിൽ തന്ത്രി കണ്ഠരര്  രാജീവരരെ ചോദ്യം ചെയ്യാൻ എസ് ഐ ടി. തന്ത്രിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് പ്രത്യേക അന്വേഷണം സംഘം ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം തട്ടിയ കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് എസ്ഐടി കടന്നിട്ടുണ്ട്.

അറസ്റ്റിലായ തന്ത്രിയെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. അതിനാൽ ചോദ്യം ചെയ്യാനായിരുന്നില്ല. തന്ത്രിയെ ചോദ്യം ചെയ്യുന്നതിലൂടെ അന്വേഷണ സംഘത്തിന് തട്ടിപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ് പ്രതീക്ഷ. തന്ത്രിയുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പൊലീസിന്‍റെ തീരുമാനം. 

Advertising
Advertising

ക്ഷേത്രത്തിലെ സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ കണ്ഠരര് രാജീവരര് ഒത്താശ ചെയ്തന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. താന്ത്രിക വിധികൾ ലംഘിച്ചാണ് പോറ്റിക്ക് തന്ത്രി ഒത്താശ ചെയ്തതെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. തന്ത്രിയും പോറ്റിയും തമ്മിൽ 2007 മുതൽ ബന്ധമുണ്ട്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് വിവരവും പുറത്തുവരുന്നുണ്ട്. 

പത്മകുമാറിന്റെയും ഗോവർദ്ധനവിനെയും മൊഴികളാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് നയിച്ചത്. മൊഴി സാധൂകരിക്കുന്ന തെളിവുകൾ എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്. 

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News