വയനാട് ജില്ലാ പഞ്ചായത്തും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും മുസ്‌ലിം മുക്തമാക്കിയ കോൺഗ്രസിന് സ്തുതി; എസ്കെഎസ്എസ്എഫ് നേതാവ്

'കൽപറ്റ സീറ്റ് വഴി നിയമസഭയിൽ ശാശ്വതമായി ഇരിക്കാൻ ഈ പണി ഒപ്പിച്ച യൂദാസ് സിദ്ദീഖിനും അഭിവാദ്യങ്ങൾ'- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Update: 2025-11-22 08:33 GMT

Photo| Special Arrangement

കൽപറ്റ: വയനാട്ടിൽ യുഡിഎഫ് സീറ്റ് വിഭജനത്തിൽ കോൺ​ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി എസ്കെഎസ്എസ്എഫ് നേതാവ്. വയനാട് ജില്ലാ പഞ്ചായത്ത്, കൽപറ്റ, ബത്തേരി ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയെ മുസ്‌ലിം മുക്തമാക്കിയ കോൺഗ്രസിന് സ്തുതി എന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന ട്രഷറർ അയ്യൂബ് മുട്ടിൽ പറയുന്നു.

പനമരം- മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ ഒന്നു വീതം നൽകിയ സീറ്റും കാസയ്ക്ക് തന്നെ തിരിച്ചു നൽകുക. കൽപറ്റ സീറ്റ് വഴി നിയമസഭയിൽ ശാശ്വതമായി ഇരിക്കാൻ ഈ പണി ഒപ്പിച്ച യൂദാസ് സിദ്ദീഖിനും അഭിവാദ്യങ്ങൾ! കൽപറ്റയും ബത്തേരിയുമൊക്കെ മുസ്‌ലിം വോട്ടില്ലാതെ 2026 കടക്കാൻ വേണ്ട പണിയും കൂടി എടുത്തുകൊള്ളുക- അയ്യൂബ് കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.

Advertising
Advertising

നേരത്തെ, വയനാട്ടിലെ കോൺഗ്രസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയലും രം​ഗത്തെത്തിയിരുന്നു. അടിത്തട്ടിലിറങ്ങി പണിയെടുക്കുന്നവർ ശത്രുക്കളാവുമെന്നായിരുന്നു പോസ്റ്റിലെ വിമർശനം. മേൽത്തട്ടിലിരുന്ന് കൈവീശിക്കാണിക്കുന്ന രാഷ്ട്രീയമാണ് ഉചിതമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷനിൽ വിമതനായി മത്സരിക്കാൻ ജഷീർ പത്രിക സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News