കണ്ണൂരില്‍ എസ്.കെ.എസ്.എസ്.എഫ് നേതാവിനെതിരെ അക്രമം; രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കടവത്തൂര്‍ തെണ്ടപറമ്പ് മദ്‌റസയില്‍ നിന്നും തൂവക്കുന്ന് യമാനിയ അറബി കോളജിലേക്ക് പോകുന്നതിനിടെ കാറിലും ബൈക്കിലുമായി പിന്തുടര്‍ന്ന സംഘമാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അബൂബക്കര്‍ യമാനിയെയും സഹപ്രവര്‍ത്തകന്‍ ശഫീഖ് വാഫിയേയും തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.

Update: 2021-08-11 11:31 GMT

എസ്.കെ.എസ്.എസ്.എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആര്‍.വി അബൂബക്കര്‍ യമാനിക്ക് നേരെ അക്രമം നടന്നതായി പരാതി . ഇന്നലെ രാത്രി 11 മണിയോടെ കല്ലിക്കണ്ടി-തൂവക്കുന്ന് റോഡിലെ പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവം. കടവത്തൂര്‍ തെണ്ടപറമ്പ് മദ്‌റസയില്‍ നിന്നും തൂവക്കുന്ന് യമാനിയ അറബി കോളജിലേക്ക് പോകുന്നതിനിടെ കാറിലും ബൈക്കിലുമായി പിന്തുടര്‍ന്ന സംഘമാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അബൂബക്കര്‍ യമാനിയെയും സഹപ്രവര്‍ത്തകന്‍ ശഫീഖ് വാഫിയേയും തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.

തലപ്പാവ് ചെളിയിയില്‍ വലിച്ചെറിഞ്ഞതിന് ശേഷം രണ്ടുപേരെയും മര്‍ദിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷം കൊളവല്ലൂര്‍ പൊലിസില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News