'വഖഫ് ഭേദഗതി നിയമം പിൻവലിക്കുക'; എസ്‌കെഎസ്എസ്എഫ് ഭരണഘടനാ സംരക്ഷണ റാലി സംഘടിപ്പിക്കും

രാജ്യത്ത് വിഭാഗീയത വളർത്തി മുസ്‌ലിംകളെ നിരന്തരമായി വേട്ടയാടുന്ന സംഘ്പരിവാർ സർക്കാർ ഭരണഘടന പൂർണമായും അട്ടിമറിച്ച് ആർഎസ്എസിന്റെ അജണ്ട നടപ്പിലാക്കുകയാണെന്ന് എസ്‌കെഎസ്എസ്എഫ് ആരോപിച്ചു.

Update: 2025-04-04 16:06 GMT

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം സമുദായത്തെ രണ്ടാംതര പൗരന്മാരാക്കി അപരവത്കരിക്കുന്നതിനും അവരുടെ വിശ്വാസത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ട് വരുന്ന വഖഫ് ഭൂമി പിടിച്ചെടുക്കുന്നതിനും കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് കയ്യേറ്റ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണ റാലിയുമായി എസ്‌കെഎസ്എസ്എഫ്. ഏപ്രിൽ 10 വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിക്ക് മേഖലാ തലത്തിലാണ് റാലി സംഘടിപ്പിക്കുക.

രാജ്യത്ത് വിഭാഗീയത വളർത്തി മുസ്‌ലിംകളെ നിരന്തരമായി വേട്ടയാടുന്ന സംഘ്പരിവാർ സർക്കാർ ഭരണഘടന പൂർണമായും അട്ടിമറിച്ച് ആർഎസ്എസിന്റെ അജണ്ട നടപ്പിലാക്കുകയാണെന്ന് എസ്‌കെഎസ്എസ്എഫ് ആരോപിച്ചു. ഇന്ത്യൻ ഭരണഘടന്ക്ക് പകരം വിചാരധാരയുടെ പ്രത്യയശാസ്ത്രങ്ങൾ വേദവാക്യമാക്കി ഇന്ത്യൻ മുസ്‌ലിംകളെ കൊള്ളയടിക്കുന്നതിന് സംഘ്പരിവാർ ഭരണകൂടം കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിലെ അപകടകരമായ വശങ്ങൾ വിശകലനം ചെയ്യുന്ന ദേശീയ സെമിനാർ ഏപ്രിൽ അവസാന വാരം സംഘടിപ്പിക്കും.

Advertising
Advertising

പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സത്താർ പന്തല്ലൂർ, ഒ.പി.എം അശ്‌റഫ് കുറ്റിക്കടവ്, അയ്യൂബ് മാസ്റ്റർ മുട്ടിൽ, ബശീർ അസ്അദി നമ്പ്രം, റശീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് മുബശീർ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, ആശിഖ് കുഴിപ്പുറം, ശമീർ ഫൈസി ഓടമല, മൊയ്തീൻ കുട്ടി യമാനി പന്തിപ്പൊയിൽ, അബ്ദുൽ ഖാദിർ ഹുദവി എറണാകുളം, സി.ടി ജലീൽ പട്ടർകുളം, അനീസ് ഫൈസി മാവണ്ടിയൂർ, സുധീർ മുസ്ലിയാർ ആലപ്പുഴ, ഡോ.അബ്ദുൽഖയ്യൂം, ശാഫി മാസ്റ്റർ ആട്ടീരി, മുഹമ്മദലി മുസ്ലിയാർ കൊല്ലം, സത്താർ ദാരിമി തിരുവത്ര, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, അൻവർ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, അലി അക്ബർ മുക്കം, സുറൂർ പാപ്പിനിശേരി, നസീർ മൂരിയാട്, ഇസ്മാഈൽ യമാനി മംഗലാപുരം, ഫാറൂഖ് ദാരിമി കൊല്ലംപാടി, ശമീർ ഫൈസി കോട്ടോപ്പാടം സംബന്ധിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News