വെള്ളിയാഴ്ചയിലെ ഇലക്ഷന്‍ മാറ്റിവെക്കണം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കി

കലക്ടറേറ്റില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവാണ് നിവേദനം കൈമാറിയത്

Update: 2024-03-20 11:19 GMT

കോഴിക്കോട് കലക്ടറേറ്റില്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് നിവേദനം നല്‍കുന്നു. ജില്ലാ നേതാക്കളായ റാഷിദ് കാക്കുനി, അനസ് മാടാക്കര, അബ്ദുറഹീം ആനകുഴക്കര സമീപം

Advertising

കോഴിക്കോട്: മുസ്‌ലിം ജീവനക്കാര്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും ജുമുഅ പ്രാര്‍ത്ഥനക്ക് തടസ്സമാകുമെന്നതിനാല്‍ ഏപ്രില്‍ 19, 26 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ച തിരഞ്ഞെടുപ്പ് തിയ്യതി മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍മാര്‍ക്ക് നിവേദനം നല്‍കി. കലക്ടറേറ്റില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവാണ് നിവേദനം കൈമാറിയത്.

വെള്ളിയാഴ്ച ഉച്ചക്ക് മുസ്‌ലിം സമുദായത്തിന് ഏറെ പുണ്യമുള്ള ജുമുഅ നിസ്‌കാരം നിര്‍വ്വഹിക്കേണ്ട ദിവസമാണ്. ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും സംഘം ചേര്‍ന്ന് നിര്‍വ്വഹിക്കേണ്ട ആരാധനയാണ് ജുമുഅ നിസ്‌കാരം. വോട്ടര്‍മാര്‍ക്കും ഡ്യുട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും എന്ന് മാത്രമല്ല പോളിങ്ങനെയും ഇത് സാരമായി ബാധിക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടി. കോഴിക്കോട് ജില്ലാ നേതാക്കളായ റാഷിദ് കാക്കുനി, അനസ് മാടാക്കര, അബ്ദുറഹീം ആനകുഴക്കര എന്നിവരും കലക്ടേറ്റില്‍ എത്തിയിരുന്നു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News