'മുസ്‍ലിംകൾ ഈഴവരുടെ ശത്രുക്കൾ'; വിദ്വേഷ പ്രസംഗവുമായി എസ്.എൻ.ഡി.പി നേതാവ്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്തെ എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു പ്രദീപ്‌ലാൽ

Update: 2024-08-16 16:36 GMT
Editor : Shaheer | By : Web Desk

ആലപ്പുഴ: മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗവുമായി എസ്.എൻ.ഡി.പി നേതാവ്. മുസ്‍ലിംകൾ ഈഴവരുടെ ശത്രുക്കളാണെന്ന് കായംകുളം എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി പ്രദീപ്‌ലാൽ ആരോപിച്ചു. എസ്.എൻ.ഡി.പിയുടെ ശക്തി കണ്ട് മുസ്‌ലിംകൾ പിന്തുണയുമായി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്.എൻ.ഡി.പി ഘോഷയാത്ര കമ്മിറ്റിയിൽ സംസാരിക്കുമ്പോഴായായിരുന്നു പ്രദീപിന്റെ വിദ്വേഷ പരാമർശങ്ങൾ. വർഗീയ കലാപമുണ്ടായ നാടാണ് കായംകുളമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈഴവ-മുസ്‌ലിം സംഘർഷമായിരുന്നു അത്. അന്ന് നിരവധി പേർ ആക്രമണം നേരിട്ടു. ഏത് നിമിഷവും സംഘർഷം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള നാടാണ് കായംകുളം. അവിടെ നമ്മുടെ സംഘടനാശേഷി ശക്തിപ്പെടുത്തണമെന്നും പ്രദീപ്‌ലാൽ ആവശ്യപ്പെട്ടു.

Advertising
Advertising

എസ്.എൻ.ഡി.പി കായംകുളത്ത് സ്ഥലം കൈയേറിയിട്ടുണ്ടെന്നും പ്രദീപ് പറഞ്ഞു. കൈയേറിയ ഭൂമി സർക്കാർ പതിച്ചുനൽകിയില്ല. എല്ലാ മതക്കാരും കൈയേറിയപ്പോൾ എസ്.എൻ.ഡി.പിയും കൈയേറി. ഈ ഭൂമിയിലാണ് നഗരത്തിൽ ഓഡിറ്റോറിയം പണിതതെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി അംഗം പനക്കൽ ദേവരാജൻ അടക്കമുള്ള നേതാക്കൾ വേദിയിലിരിക്കെയായിരുന്നു എസ്.എൻ.ഡി.പി നേതാവിന്റെ പരാമർശങ്ങൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്തെ എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു പ്രദീപ്‌ലാൽ.

Summary: SNDP KayamkulamUnion Secretary Pradeep Lal alleged that Muslims are enemies of Ezhavas.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News