'നല്ല കാര്യങ്ങൾ സംസാരിക്കൂ'; 'എംപുരാനിൽ' മിണ്ടാതെ സുരേഷ് ഗോപി
എംപുരാന്‍ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് 'നല്ല കാര്യങ്ങൾ സംസാരിക്കൂ' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി
തൃശൂർ: 'എംപുരാനെ' കുറിച്ചുള്ള നിലപാട് പറയാതെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. എംപുരാന്‍ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് 'നല്ല കാര്യങ്ങൾ സംസാരിക്കൂ' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.
അതേസമയം എംപുരാന്‍ വിവാദത്തില്‍ പൃഥ്വിരാജിനെ ലക്ഷ്യമിട്ട് ആര്‍എസ്എസും യുവമോര്‍ച്ചയും രംഗത്ത് എത്തി. ഹിന്ദുത്വ വിരുദ്ധ അജണ്ടയാണ് എംപുരാനില്‍ ഉള്ളതെന്നും പൃഥ്വിരാജിന്റെ രാഷ്ട്രീയ അജണ്ടയാണ് നടപ്പിലാക്കിയതെന്നും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ കുറ്റപ്പെടുത്തി.
പൃഥ്വിരാജിന്റെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ ഗണേഷും ആവശ്യപ്പെട്ടു. എംപുരാനില്‍ രണ്ട് ചെറിയ ഭാഗങ്ങള്‍ക്ക് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് കട്ട് പറഞ്ഞതെന്ന് വ്യക്തമാക്കുന്ന സെന്‍സര്‍ രേഖയും പുറത്തു വന്നു.
ആക്രമണത്തിന്‍റെ കുന്തമുന പ്രിഥ്വിരാജിലേക്ക് മാത്രം കേന്ദ്രീകരിക്കുകയാണ് സംഘ്പരിവാര്‍. ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ സിനിമയാണ് പൃഥ്വിരാജ് എടുത്തിരിക്കുന്നതെന്നാണ് ഓര്‍ഗനൈസറിന്‍റെ ആക്ഷേപം.
Watch Video Report