ദീപാവലി പ്രമാണിച്ച് ബംഗളൂരു-കൊല്ലം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ്

ഒക്ടോബർ 13 തിങ്കളാഴ്ച രാവിലെ എട്ടുമണി മുതൽ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം

Update: 2025-10-12 10:59 GMT

കൊല്ലം: ദീപാവലി ആഘോഷം പ്രമാണിച്ച് ബംഗളൂരു-കൊല്ലം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവെ. ഒക്ടോബർ 16ന് ബംഗളൂരു എസ്എംവിടി സ്‌റ്റേഷനിൽ നിന്നും വൈകീട്ട് മൂന്നു മണിക്ക് പുറപ്പെടുന്ന ബംഗളൂരു-കൊല്ലം എക്‌സ്പ്രസ് (06561) അടുത്ത ദിവസം രാവിലെ 06:20 ന് കൊല്ലത്ത് എത്തിച്ചേരും.

ഒക്ടോബർ 17ന് കൊല്ലത്ത് നിന്നും 10:45ന് പുറപ്പെടുന്ന കൊല്ലം-ബംഗളൂരു കന്റോൺമെന്റ് എക്‌സ്പ്രസ് (06562) അടുത്ത ദിവസം രാവിലെ 03:30ന് ബംഗളൂരു കന്റോൺമെന്റ് സ്‌റ്റേഷനിലെത്തും.

കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ഒക്ടോബർ 13 തിങ്കളാഴ്ച രാവിലെ എട്ടുമണി മുതൽ ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ഓപണാകും.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News