ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ പ്രതിഷേധം തുടരുന്നു; മാധ്യമപ്രവർത്തകരുടെ കലക്ട്രേറ്റ് ധർണ ഇന്ന്

നിയമനം പിൻവലിക്കും വരെ സമരമെന്ന് കോൺഗ്രസ്

Update: 2022-07-27 01:14 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിനെ പ്രതിഷേധം തുടരുന്നു.മാധ്യമ പ്രവർത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെ ആലപ്പുഴ കലക്ട്രേറ്റിന് മുന്നിൽ ധർണ നടത്തും.

ശ്രീറാമിന്റെ നിയമനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് കെ.യു.ഡബ്ല്യു.ജെ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധം. നടപടി പിൻവലിക്കും വരെ സമരം തുടരുമെന്ന് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെയാണ് ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കലക്ടറായി ചുമതല ഏറ്റെടുത്തത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News