എസ്‌എസ്‌എൽസി ഫലം ശനിയാഴ്‌ച; ഹയർ സെക്കൻഡറി മെയ് 25ന്

ലഹരി വിരുദ്ധ ക്യാംപെയിൻ സ്കൂളുകളിൽ വിപുലമായി നടത്തും

Update: 2023-05-15 12:27 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: എസ്എഎസ്എൽസി പരീക്ഷാ ഫലം മെയ് 20ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 

ജൂൺ മാസം ഒന്നിന് സ്‌കൂളുകൾ തുറക്കും. 47 ലക്ഷം വിദ്യാർത്ഥികളാണ് സ്‌കൂളുകളിൽ എത്തിച്ചേരുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എന്നതിൽ വർധനയുണ്ടായിട്ടുണ്ട്. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയൻകീഴ് ബോയ്സ് സ്കുളിൽ മുഖ്യമന്ത്രി നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു. 

വരാൻ പോകുന്ന വർഷം മുതൽ ഭിന്നശേഷി സൗഹൃദമായിരിക്കും അധ്യയനമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ ക്യാംപസുകൾ ശുചീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഗ്രീൻ ക്യാംപസ്, ക്ലീൻ ക്യാംപസ് എന്നതാണ് അടുത്ത ഒരു വർഷത്തെ മുദ്രാവാക്യം. പാഠപുസ്തക, യൂണിഫോം വിതരണം ഒരു മാസം മുൻപേ പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു. 

'ലഹരി വിരുദ്ധ ക്യാംപെയിൻ സ്കൂളുകളിൽ വിപുലമായി നടത്തും. അധ്യാപകർ കുട്ടികളുടെ വീട്ടിലെത്തി ബോധവൽക്കരിച്ചിരുന്നു. സ്കുൾ ക്യാംപസ് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സ്കുൾ ടൈമിൽ ഒരു കുട്ടികളെയും മറ്റ് പരിപാടികളിൽ പങ്കെടുപ്പിക്കില്ല. കുട്ടികൾ വൈകിട്ട് വരെ ക്ലാസിൽ ഉണ്ടോ എന്ന് അധ്യാപകർ ഉറപ്പാക്കണം'; മന്ത്രി പറഞ്ഞു. 

മെയ് 23 ന് മുഖ്യമന്ത്രി 96 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. ഏഴ് വർഷം കൊണ്ട് 3000 കോടിയാണ് സ്കുൾ കെട്ടിടങ്ങൾക്കായി അനുവദിച്ചത്. 11 പുതിയ സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News