കുർബാന തർക്കത്തെ തുടർന്ന് അടച്ചിട്ട എറണാകുളം സെന്റ് മേരീസ് ബസിലിക്ക തുറന്നു

486 ദിവസങ്ങൾക്ക് ശേഷമാണ് പള്ളി തുറക്കുന്നത്

Update: 2024-03-26 15:10 GMT

എറണാകുളം: കുർബാന തർക്കത്തെ തുടർന്ന് അടച്ചിട്ടിരുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയം  എറണാകുളം സെൻറ് മേരീസ് ബസിലിക്ക തുറന്നു.486 ദിവസങ്ങൾക്ക് ശേഷമാണ് ബസലിക്ക തുറക്കുന്നത്.

  എറണാകുളം മുൻസിഫ് കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് തുറന്നത്. പള്ളി തുറക്കുന്നതിൽ തർക്കമില്ലെന്ന് ഇരുവിഭാഗവും കോടതിയെ അറിയിച്ചിരുന്നു. കുർബാന ഒഴികെയുള്ള മറ്റു കർമ്മങ്ങൾ നടത്താനും ധാരണ. 

ഈസ്റ്റർ ദിനത്തിൽ കുർബാന അർപ്പിക്കുന്നതിനെ പറ്റി ഇരുകൂട്ടരും തമ്മിൽ തീരുമാനമെടുക്കാനും കോടതി നിർദ്ദേശം നൽകി. 2022 ലെ ക്രിസ്മസ് തലേന്നാണ് ബസിലിക്കയിൽ ഔദ്യോഗിക വിഭാഗത്തിനും വിമത വിഭാഗത്തിനുമിടയിൽ കുർബാന അർപ്പണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് പള്ളി അടച്ചത്. തർക്കവും ​കൈയ്യാങ്കളിയുമുണ്ടായതോടെ പൊലീസ് ഇടപെട്ടാണ് ബസിലിക്ക അടച്ചിട്ടത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News