'രാത്രി ഒമ്പതുമണി വരെ ഭർത്താവിന് കൂട്ടുകാർക്കൊപ്പം ചെലവഴിക്കാം'; മുദ്രപത്രത്തിൽ ഒപ്പിട്ടു നൽകി നവവധു

കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ ഫോൺ ചെയ്ത് ശല്യപ്പെടുത്തില്ലെന്നും കരാറിലുണ്ട്

Update: 2022-11-10 05:16 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കാൻ ഭർത്താവിനെ അനുവദിക്കുമെന്ന് നവവധു മുദ്രപത്രത്തിൽ ഒപ്പിട്ട് നൽകിയ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പാലക്കാട് കൊല്ലംങ്കോട് സ്വദേശി രഘുവിന്റെ വിവാഹത്തിനാണ് സുഹൃത്തുക്കൾ ഭാര്യ അർച്ചനയെ കൊണ്ട് കരാറിൽ ഒപ്പുവെപ്പിച്ചത് .

 ശനിയാഴ്ചയാണ് കൊടുവായൂർ മലയക്കോട് വി.എസ്. ഭവനിൽ എസ്. രഘുവിന്റെയും കാക്കയൂർ വടക്കേപ്പുര വീട്ടിൽ എസ്. അർച്ചനയുടെയും വിവാഹം. സുഹൃത്തുക്കളാണ്  വിവാഹസമ്മാനമായി 50 രൂപയുടെ മുദ്രപത്രത്തിൽ കരാറെഴുതി ഒപ്പിടുവിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കൂട്ടുകാർക്കൊപ്പം ചെലവഴിക്കുമ്പോൾ ഫോൺ ചെയ്ത് ശല്യപ്പെടുത്തില്ലെന്നും കരാറിലുണ്ട്.

Advertising
Advertising

സംഭവം സോഷ്യൽമീഡിയയിൽ വൈറലായത് പിന്നീടാണ് അറിഞ്ഞതെന്ന് രഘുവും അർച്ചനയും പറയുന്നു. നിരവധി പേരാണ് വീഡിയോ കണ്ട് വിളിച്ചത്. സുഹൃത്തുക്കൾക്ക് തോന്നിയ ആശയമാണ് ഇതിന് പിന്നിലെന്നും ഇരുവരും മീഡിയവണിനോട് പറഞ്ഞു. കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് രഘു. അർച്ചന ബാങ്ക് ജോലിക്കുവേണ്ടിയുള്ള കോച്ചിങ്ങിന് പോകുകയാണ്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News