ലൈസൻസില്ലാതെ ധനകാര്യ സ്ഥാപനം തുടങ്ങി; ഗുണ്ടാ നേതാവ് അറസ്റ്റിൽ

കൊലപാതകം ഉൾപ്പെടെ 40 കേസുകളിൽ പ്രതിയായ ഗുണ്ടയുടെ നേതൃത്വത്തിലാണ് സ്ഥാപനം തുടങ്ങിയത്

Update: 2024-08-19 17:11 GMT

തൃശൂർ: തൃശൂരിൽ ലൈസൻസില്ലാതെ ധനകാര്യ സ്ഥാപനം തുടങ്ങിയ ഗുണ്ടാ നേതാവ് അറസ്റ്റിൽ. കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്താണ് പിടിയിലായത്.കൊലപാതകം ഉൾപ്പെടെ 40 കേസുകളിൽ പ്രതിയാണ് ഇയാൾ.

കൂടെയുണ്ടായിരുന്ന മൂന്നുപേരെയും പിടികൂടി. കൂട്ടാളികളായ സജീന്ദ്രൻ, വിവേക്, അർഷാദ് എന്നിവരാണ് പിടിയിലായ മൂന്ന് പേർ. സ്ഥാപനം ഉദ്ഘാടനം ചെയ്തത് കടവി രഞ്ജിതാണ്.  ആഗസ്റ്റ് 13 നാണ് സംരംഭം തുടങ്ങിയത്. തുടങ്ങിയതിന് പിന്നാലെ ആറു പേർക്ക് പണം വായ്പ നൽകിയതായി പൊലീസ് കണ്ടെത്തി. സ്ഥാപനം സീൽ ചെയ്ത പൊലീസ് അടച്ചുപൂട്ടി. ഉദ്ഘാടന ചടങ്ങിൻ്റെ റീൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News