ലോ കോളേജ് സംഘർഷം; എസ്എഫ്‌ഐക്കെതിരെ നടക്കുന്നത് തെറ്റായ പ്രചരണം: കെഎം സച്ചിൻ ദേവ്

ആക്രമണം മൊബൈലിൽ പകർത്തി മറ്റൊരു സംഘടനക്കെതിരെ ഉപയോഗിക്കുന്ന ശൈലി എസ്എഫ്‌ഐക്ക് ഇല്ലെന്നും കെഎസ്‌യു ഇവ നിമിഷ നേരം കൊണ്ട് മാധ്യമങ്ങൾക്ക് മുന്നിലെത്തിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു

Update: 2022-03-18 15:11 GMT

തിരുവനന്തപുരം ലോ കോളേജ് സംഘർഷത്തിൽ എസ്എഫ്‌ഐക്കെതിരെ നടക്കുന്നത് തെറ്റായ പ്രചരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറിയും എംഎൽഎയുമായ കെഎം സച്ചിൻ ദേവ്. കെഎസ്‌യു എല്ലാ സർവകലാശാലകളിലും ആസൂത്രിതമായി പ്രകോപനം സൃഷ്ടിക്കുകയാണെന്നും അക്രമത്തിന്റെ പേരിൽ ആരെയെങ്കിലും നിരോധിക്കുന്നുണ്ടെങ്കിൽ അവരെയാകണമെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണം മൊബൈലിൽ പകർത്തി മറ്റൊരു സംഘടനക്കെതിരെ ഉപയോഗിക്കുന്ന ശൈലി എസ്എഫ്‌ഐക്ക് ഇല്ലെന്നും കെഎസ്‌യു ഇവ നിമിഷ നേരം കൊണ്ട് മാധ്യമങ്ങൾക്ക് മുന്നിലെത്തിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ലോ കോളേജ് സംഘർഷത്തെ അപലപിക്കുന്നുവെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയിലണെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising


Full View


State General Secretary and MLA KM Sachin Dev has termed the campaign against SFI in the Thiruvananthapuram Law College clash as "false".

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News