സംസ്ഥാന ടെലിവിഷൻ അവാർഡ്: മികച്ച ഡോക്യുമെന്ററി സംവിധായകൻ, അന്വേഷണാത്മക റിപ്പോർട്ടർ പുരസ്കാരങ്ങൾ മീഡിയവണിന്
മികച്ച ഡോക്യുമെന്ററി സംവിധായകനായി സി.എം ഷെരീഫും അന്വേഷണാത്മക റിപ്പോർട്ടറായി മുഹമ്മദ് ഷംസീറും തിരഞ്ഞെടുക്കപ്പെട്ടു.
Update: 2025-01-22 09:10 GMT
കൊച്ചി: സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ഡോക്യുമെന്ററി സംവിധായകൻ, മികച്ച അന്വേഷണാത്മക റിപ്പോർട്ടർ പുരസ്‌കാരങ്ങൾ മീഡിയവണിനാണ്.
മീഡിയവൺ നിർമിച്ച 'കുടകിലെ കുഴിമാടങ്ങൾ' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത സി.എം ഷെരീഫിനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. 'അധ്യാപകരുടെ പ്രസവാവധി തട്ടിപ്പ്' സംബന്ധിച്ച റിപ്പോർട്ടിന് മുഹമ്മദ് ഷംസീർ മികച്ച അന്വേഷണാത്മക റിപ്പോർട്ടർക്കുള്ള പുരസ്‌കാരത്തിന് അർഹനായി.