മോഷണം പോയ വാഹനം എ.ഐ കാമറയിൽ കുടുങ്ങി

കഴിഞ്ഞ വർഷം തിരുവനന്തപുരം ചാലയിൽനിന്ന് മോഷണം പോയ വാഹനമാണ് ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്.

Update: 2023-08-21 09:51 GMT

തിരുവനന്തപുരം: മോഷണം പോയ വാഹനം എ.ഐ കാമറയിൽ കുടുങ്ങി. കഴിഞ്ഞ വർഷം തിരുവനന്തപുരം ചാലയിൽനിന്ന് മോഷണം പോയ സ്‌കൂട്ടർ നിയമം ലംഘിച്ചെന്ന സന്ദേശം ഉടമ പുഞ്ചക്കര ഷിജുവിന് ലഭിക്കുകയായിരുന്നു.

കഴിഞ്ഞ വർഷമാണ് വാഹനം മോഷണം പോയത്. നിയമം ലംഘിച്ചെന്ന് കാണിച്ച് മൂന്നുതവണയാണ് ഉടമയായ ഷിജുവിന് സന്ദേശം ലഭിച്ചത്. ഷിജുവിന്റെ പരാതിയിൽ തിരുവനന്തപുരം ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്.

ഇപ്പോൾ വാഹനം ഉപയോഗിച്ച ആൾ പറയുന്നത് പണയത്തിൽ കിട്ടിയ വാഹനമാണെന്നാണ്. പണയ വാഹനം ലേലത്തിൽ പിടിച്ചെന്നാണ് ഇയാൾ പറയുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ആർ.ടി.ഒ അറിയിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News