"ഇളം മനസ്സുകളെ മുറിപ്പെടുത്തുന്നത് അവസാനിപ്പിക്കുക" ഹിജാബ് വിവാദത്തിൽ ജ്വാല ഗുട്ട

"സ്‌കൂളുകൾ അവർക്ക് സുരക്ഷിതമായ ഇടമാവേണ്ടതാണ്"

Update: 2022-02-16 19:24 GMT

ഹിജാബ് വിലക്കിൽ പ്രതികരണവുമായി പ്രമുഖ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട. സ്‌കൂളുകൾ പെൺകുട്ടികൾക്ക് സുരക്ഷിതത്വം നൽകേണ്ട സ്ഥലമാണെന്നും വിദ്യാലയ ഗേറ്റുകളിൽ അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്ന് അവർ ട്വിറ്ററിൽ കുറിച്ചു.

" സ്വയം ശക്തരാകാൻ വരുന്ന പെൺകുട്ടികളെ സ്‌കൂൾ ഗേറ്റുകളിൽ അവഹേളിക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്. സ്‌കൂളുകൾ അവർക്ക് സുരക്ഷിതമായ ഇടമാവേണ്ടതാണ്. തട്ടമുണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ. ഈ വൃത്തിക്കെട്ട രാഷ്ട്രീയത്തിൽ നിന്നും അവരെ വെറുതെ വിടുക. ഈ ഇളം മനസ്സുകളെ മുറിപ്പെടുത്തുന്നത് അവസാനിപ്പിക്കുക. ഇത് നിർത്തുക" - അവർ ട്വിറ്ററിൽ കുറിച്ചു.

Advertising
Advertising


ഹിജാബ് വിലക്കിനെതിരായ ഹരജിയിൽ കർണാടക ഹൈക്കോടതിയുടെ വിശാലബഞ്ചിൽ നാളെയും വാദം തുടരും. വിവാദത്തിൽ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ പ്രസ്താവനയെ ഇന്ത്യ വിമർശിച്ചു. രാജ്യത്തെ വിഷയങ്ങൾ ഭരണഘടനാ സ്ഥാപനങ്ങൾ പരിഹരിക്കുമെന്നും ഒഐസിയുടെ വർഗീയ അജണ്ട ഇന്ത്യയിൽ നടപ്പാകില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Summary : "Stop hurting young minds" Jwala Gutta in the hijab controversy

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News