കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; 15 പേരെ കടിച്ച നായക്ക് പേവിഷബാധയെന്ന് സംശയം

റെയിൽവേ സ്റ്റേഷൻ പരിസരത്തെ നായകളെ നിരീക്ഷിക്കാൻ നിർദേശം

Update: 2024-11-28 13:06 GMT

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 15 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധയെന്ന് സംശയം. ഈ നായ മറ്റ് തെരുവുനായകളെ കടിച്ചോ എന്നുൾപ്പെടെ പരിശോധിക്കുമെന്ന് ഡിഎംഒ അറിയിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്തെ നായകളെ നിരീക്ഷിക്കാനും നിർദേശമുണ്ട്. 

റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‍ഫോമിലും ടിക്കറ്റ് കൗണ്ടറിന് സമീപവുമാണ് നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ 12 പേരെ കണ്ണൂർ ജില്ലാ ആശുപത്രിയിലും മൂന്ന് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തെരുവുനായ ശല്യത്തെക്കുറിച്ച് കോർപറേഷന് പരാതി നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നായിരുന്നു റെയിൽവേ പൊലീസിന്റെ ആരോപണം.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News