തിരുവനന്തപുരത്ത് വയോധികന് തെരുവു നായയുടെ കടിയേറ്റു

ഇദ്ദേഹത്തിന്റെ കണങ്കാലിന് കടിയേറ്റത്.

Update: 2022-10-05 11:01 GMT

തിരുവനന്തപുരം കല്ലമ്പലത്ത് വയോധികനെ തെരുവുനായയുടെ കടിച്ചു. നാവായിക്കുളം സ്വദേശി ശ്രീധരനാണ് പരിക്കേറ്റത്.

ഇന്ന് രാവിലെയാണ് 85കാരനായ ശ്രീധരന് നായയുടെ കടിയേല്‍ക്കുന്നത്. ഇദ്ദേഹത്തിന്റെ കണങ്കാലിന് കടിയേറ്റത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ‌ശ്രീധരനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ നിരീക്ഷണത്തില്‍ കഴിയുകയാണ് ശ്രീധരൻ. അതേസമയം, പേവിഷ ബാധ സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞദിവസം പാലക്കാട് പറളിയിൽ നടക്കാനിറങ്ങിയ ആൾക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. എടത്തറ അഞ്ചാംമൈൽ പാറെക്കാട് മനോജിന് (48) ആണ് തെരുവുനായയുടെ കടിയേറ്റത്.

ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ മൂന്നിന് രാവിലെ നടക്കാനിറങ്ങിയ മനോജ് കിഴക്കഞ്ചേരികാവ് ക്ഷേത്രത്തിൽ പോയി വരുന്നതിനിടെയായിരുന്നു സംഭവം. ഇടതു കാലിലാണു കടിയേറ്റത്.  

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News