കണ്ണൂരിൽ ഒന്നരവയസുകാരനു നേരെ തെരുവുനായ ആക്രമണം; മുഖത്ത് ഗുരുതര പരിക്ക്

വീട്ടിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങിയ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു

Update: 2023-06-07 02:57 GMT

കണ്ണൂർ: പാനൂരിൽ ഒന്നര വയസുകാരന് നേരെ തെരുവുനായ ആക്രമണം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ മിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പാനൂർ, കുനിയിൽ നസീർ - മുർഷിദ ദമ്പതികളുടെ മകൻ ഐസിൻ നസീറിനെയാണ് തെരുവുനായ ആക്രമിച്ചത്.

വീട്ടിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങിയ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വായിലെ മൂന്ന് പല്ലുകളും നഷ്ടമായി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യനിലയെ കുറിച്ച് ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പാനൂർ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതി ഉയരുകയാണ്.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News