പാർട്ടി സെക്രട്ടറി ഏകാധിപതി; സിപിഐ സംസ്ഥാന കൗൺസിലിൽ കാനത്തിനെതിരെ രൂക്ഷ വിമർശനം

തിരുത്തൽ ശക്തിയായിരുന്ന കാനം രാജേന്ദ്രൻ, തിരുമ്മൽ ശക്തിയായെന്നും വിമർശനമുയർന്നു.

Update: 2023-03-15 16:32 GMT
Advertising

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. പാർട്ടി സെക്രട്ടറി ഏകാധിപതിയായി എന്നതാണ് പ്രധാന വിമർശനം.

തിരുത്തൽ ശക്തിയായിരുന്ന കാനം രാജേന്ദ്രൻ, തിരുമ്മൽ ശക്തിയായെന്നും വിമർശനമുയർന്നു. വയനാട് മുൻ ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയാണ് വിമർശനം നടത്തിയത്.

കാനം എല്ലായിടത്തും പാർശ്വവർത്തികളെ കുത്തി നിറയ്ക്കുന്നുവെന്നും നേതൃത്വം പാർശ്വവർത്തികളെ സംരക്ഷിക്കുന്നുവെന്നും വിമർശനം ഉയർന്നു. ടി.കെ.കൃഷ്ണനാണ് ഈ പരാമർശം നടത്തിയത്.

സംസ്ഥാന നേതൃത്വത്തിന്റെ പല തീരുമാനങ്ങളും ശരിയല്ലന്ന് വി.ബി ബിനു ചൂണ്ടിക്കാട്ടി. ഇതിൽ പ്രതിഷേധം ഉളളതുകൊണ്ടാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചതെന്നും ബിനു വ്യക്തമാക്കി.

വിഭാഗീയതയ്ക്ക് കാരണം നേതൃത്വമാണ്. സെക്രട്ടറിക്ക് ചുറ്റും അവതാരങ്ങളാണ്. സെക്രട്ടറിയുടെ അടുപ്പക്കാർ അധികാരം കൈയാളുന്നു. പാർട്ടി ഘടകങ്ങളുമായി ആലോചിക്കാതെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നു.

ഒരു കാലത്തും ഉണ്ടാകാത്ത വിഭാഗീയതയാണ് പാർട്ടിയിലുള്ളത്. പാർട്ടിയെ ദുഷിപ്പിച്ച അധികാരം വിട്ടൊഴിയാത്തത് പാർട്ടി സമ്പത്തിനു വേണ്ടിയെന്നും വിമർശനം ഉയർന്നു. സമ്മേളന അവലോകന റിപ്പോർട്ടിന്റെ ചർച്ചയിലാണ് നേതൃത്വത്തിനെരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News