തൃശൂരിൽ വിദ്യാർഥിനി ബൈക്കിൽ നിന്ന് വീണതിന് സഹപാഠിക്ക് ക്രൂരമർദനം; കല്ലുകൊണ്ട് തലക്കടിച്ചു

മർദനമേറ്റ അമൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ കോളജിലെ വിദ്യാർഥികളാണെന്ന് അധ്യാപിക പറഞ്ഞിട്ടും ആളുകൾ മർദനം തുടരുകയായിരുന്നു.

Update: 2022-01-19 08:25 GMT

തൃശൂരിൽ വിദ്യാർഥിനി ബൈക്കിൽ നിന്ന് വീണതിന് സഹപാഠിക്ക് ക്രൂരമർദനം. ചേതന കോളജിലെ ബിരുദവിദ്യാർഥിയായ അമലിനാണ് മർദനമേറ്റത്. ഭക്ഷണം കഴിക്കുന്നതിനായി സുഹൃത്തിനൊപ്പം പുറത്തുപോയപ്പോഴാണ് ഇവർ ബൈക്കിൽ നിന്ന് വീണത്. ഉടൻ തന്നെ ബൈക്ക് സൈഡാക്കി കോളജിൽ നിന്ന് അധ്യാപികയെ വിളിച്ചുവരുത്തി ഇവരെ ഓട്ടോയിൽ ആശുപത്രിയിലേക്ക് വിട്ടു. തുടർന്നായിരുന്നു നാട്ടുകാർ സംഘടിച്ച് യുവാവിനെ ക്രൂരമായി മർദിച്ചത്.

മധ്യവയസ്‌കനായ ഒരാൾ കല്ലുകൊണ്ട് യുവാവിന്റെ തലക്കടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണം. അവിടെ നിൽക്കുകയായിരുന്ന ഇയാൾ ഒരു കാര്യവിമല്ലാതെ യുവാവിന്റെ തലക്കടിച്ച ശേഷം നടന്നുപോവുകയായിരുന്നു. സംഭവത്തിൽ ഒല്ലൂർ പൊലീസ് കേസെടുത്തു.

Advertising
Advertising

മർദനമേറ്റ അമൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ കോളജിലെ വിദ്യാർഥികളാണെന്ന് അധ്യാപിക പറഞ്ഞിട്ടും ആളുകൾ മർദനം തുടരുകയായിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News