കേരള സർവകലാശാലയിൽ വിദ്യാർത്ഥി സംഘർഷം; പൊലീസ് ലാത്തി വീശി
തെരഞ്ഞെടുപ്പിന് പിന്നാലെ വിദ്യാർഥികൾ ചേരി തിരിച്ച് സംഘർഷം ഉണ്ടാക്കുകയായിരുന്നു
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിദ്യാർത്ഥി സംഘർഷം. KSU - SFI പ്രവർത്തകർ തമ്മിലാണ് സംഘർഷം. തെരഞ്ഞെടുപ്പിന് പിന്നാലെ വിദ്യാർഥികൾ ചേരി തിരിച്ച് സംഘർഷം ഉണ്ടാക്കുകയായിരുന്നു. പൊലീസ് ലാത്തി വീശി. സംഘർഷം അയവില്ലാതെ തുടരുകയാണ്. വിദ്യാർഥികൾ തമ്മിൽ കല്ലെറിയുകയും ചെയ്യുന്നുണ്ട്.
എസ്എഫ്ഐ - കെഎസ് യു പ്രവർത്തകർ ഏറ്റുമുട്ടി. ആറ് വീതം എസ്എഫ്ഐ, കെഎസ് യു നേതാക്കൾക്ക് പരിക്കേറ്റു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ്, KSU സംസ്ഥാന എക്സിക്യുട്ടീവ് അംഗം നസിയ മുണ്ടപ്പള്ളി അടക്കമുള്ളവർക്ക് പരിക്കേറ്റു. പൊലീസുകാർക്കും മർദനമേറ്റു. സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമാറിക്കാനാണ് എസ്എഫ്ഐ ശ്രമമെന്ന് കെഎസ് യു ആരോപിച്ചു. കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ പ്രവർത്തർക്ക് നേരെ അക്രമം അഴിച്ചുവിട്ടെന്ന് എസ്എഫ്ഐയും ആരോപിച്ചു.
ഇന്ന് കേരള സർവകലാശാല വിദ്യാർഥി യൂണിയൻ എസ്എഫ്ഐക്ക് ലഭിച്ചിരുന്നു. ജനറൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏഴിൽ ആറു സീറ്റും നേടി. വൈസ് ചെയർപേഴ്സൺ സീറ്റിൽ കെഎസ് യു അട്ടിമറി ജയം നേടിയിരുന്നു. അക്കൗണ്ട്സ് കമ്മിറ്റിയിൽ അഞ്ചിൽ നാല് സീറ്റിൽ എസ്എഫ്ഐക്ക് ജയം. ഒരു സീറ്റ് കെഎസ് യു നേടി.