കൊല്ലത്ത് സ്‌കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് പൊലീസ് കേസ്; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

അപകടത്തെ ന്യായീകരിച്ചോ വിശദീകരിച്ചോ ആര്‍ക്കും രക്ഷപ്പെടാനാകില്ലെന്ന് വി.ശിവന്‍കുട്ടി

Update: 2025-07-17 08:06 GMT
Editor : Lissy P | By : Web Desk

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ശാസ്താംകോട്ട പൊലീസാണ് കേസെടുത്തത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വൈദ്യുതി ലൈൻ സ്‌കൂളിന് മുകളിലൂടെ പോകുന്നുണ്ടെങ്കിൽ എങ്ങിനെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കും.അപകടത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് കിട്ടുന്ന മുറക്ക് ആവശ്യമായ നടപടിയെടുക്കും.അപകടത്തെ ന്യായീകരിച്ചോ വിശദീകരിച്ചോ ആര്‍ക്കും രക്ഷപ്പെടാനാകില്ല'.. അപകടത്തെ  രാഷ്ട്രീയവത്കരിക്കരുതെന്നും മന്ത്രി പറഞ്ഞു.ഹെഡ് മാസ്റ്റർക്കും പ്രിൻസിപ്പലിനും എന്താണ് പണിയെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രതികരിച്ചത്.ഇലക്ട്രിക് ലൈൻ പോകുന്നത് അധ്യാപകർ എല്ലാം കാണുന്നത് അല്ലേ. അനാസ്ഥ കണ്ടെത്തയാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

Advertising
Advertising

കൊല്ലം ഡെപ്യൂട്ടി ചീഫ് എൻജിനീയറോട് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഡിഇഒയുടെ നേതൃത്വത്തിൽ സ്കൂളിൽ യോഗം ചേര്‍ന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍(13) ഷോക്കേറ്റ് മരിച്ചത്. സ്കൂള്‍ കെട്ടിടത്തിന്  മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. വൈദ്യുതിലൈൻ താഴ്ന്നു കിടക്കുന്നെന്ന് നാട്ടുകാർ പലവട്ടം പരാതി പറഞ്ഞിട്ടും കെഎസ്ഇബി തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണമുണ്ട്. കെഎസ്ഇബിയുടേയും സ്കൂൾ മാനേജ്മെന്റിന്റേയും ഗുരുതര അനാസ്ഥയാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News