വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

കൊണ്ടോട്ടി കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാനാണ് മരിച്ചത്

Update: 2023-12-04 09:55 GMT

മലപ്പുറം: കൊണ്ടോട്ടി കിഴിശേരിയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാനാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഇന്നലെ രാത്രി ഒൻപത് മണിക്ക് ശേഷമാണ് അപകടം. സിനാനും സുഹൃത്ത് ഷംനാദും ഫുട്‌ബോൾ മത്സരം കണ്ട് മടങ്ങിവരുമ്പോഴാണ് അപകടം.സിനാന്റെ വീടിന് സമീപത്ത് നിന്നും 500 മീറ്റർ അകലെയുള്ള കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നുമാണ് ഇരുവർക്കും ഷോക്കേറ്റത്.

Advertising
Advertising

ഇവരെ കിഴിശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സിനാൻ മരണപ്പെടുകയായിരുന്നു. ഷംനാദ് പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. പന്നിശല്യം ഒഴിവക്കാനായാണ് ഇരുമ്പ് കമ്പിയിലൂടെ വൈദ്യൂതി കടത്തിവിട്ടത്. കൊണ്ടോട്ടി പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News