Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കാസർകോട്: കാസര്‍കോട് മഡിയനില്‍ രണ്ട് വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മാണിക്കോത്ത് അസീസിന്റെ മകന്‍ അഫാസ് (9), ഹൈദറിന്റെ മകന്‍ ആസീം (9) എന്നിവരാണ് മരിച്ചത്. ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുകയാണ്.
മൂന്ന് കൂട്ടികളാണ് അപകടത്തിൽപ്പെട്ടത്. പാലക്കിയിലെ പഴയ പള്ളി കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് മുങ്ങിതാണത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടികളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ മരണപ്പെടുകയായിരുന്നു.