വിദ്യാര്‍ഥിയെ ആളുമാറി തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ഐ.ടി വിദ്യാർഥി അബ്ദുല്‍ മാലിക്കിനെയാണ് ആളുമാറി തട്ടിക്കൊണ്ടുപോയത്

Update: 2022-01-12 09:43 GMT
Advertising

തിരുവനന്തപുരം അഴീക്കോട് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്ന് പരാതി. ഐ.ടി വിദ്യാർഥി അബ്ദുല്‍ മാലിക്കിനെയാണ് ആളുമാറി തട്ടിക്കൊണ്ടുപോയത്. അഴീക്കോട് സ്വദേശികളായ സുൽഫി, സുനീർ എന്നിവരുടെ നേതൃത്വത്തിൽ നാലംഗ സംഘമാണ് മാലിക്കിനെ തട്ടികൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.

അഴീക്കോട് കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ പങ്കുള്ള ആളെന്ന ധാരണയിലാണ് അബ്ദുല്‍ മാലിക്കിനെ സംഘം തട്ടിക്കൊണ്ടുപോയത്. കടയില്‍ നില്‍ക്കുകയായിരുന്ന മാലിക്കിനെ വലിച്ചിഴച്ച് വണ്ടിയിലേക്ക് കയറ്റുകയായിരുന്നു. വഴിയിലുടനീളം മാലിക്കിനെ ക്രൂരമായി മര്‍ദിച്ചു. സാരമായി പരിക്കേറ്റ മാലിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News