വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന് പരാതി; കായികാധ്യാപകന്‍ അറസ്റ്റില്‍

കോടഞ്ചേരി സ്വദേശി വി.ടി മിനീഷിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്

Update: 2021-07-23 08:04 GMT

കോഴിക്കോട് കട്ടിപ്പാറയില്‍ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കായികാധ്യാപകനായ കോടഞ്ചേരി സ്വദേശി വി.ടി മിനീഷിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിനിയും കായിക താരവുമായ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്.

അതേസമയം, മിനീഷിനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ നെല്ലിപ്പൊയിലിലെ സ്‌കൂളില്‍ കായികാധ്യാപകനായിരിക്കെ കായിക താരമായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. പിന്നീടാണ് ഇയാളെ താമരശേരി രൂപതയുടെ ഉടമസ്ഥതയിലുള്ള സ്കൂളില്‍ നിയമിച്ചത്.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News