വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവം; പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി

കഴിഞ്ഞ ചൊവ്വാഴ്ചയാണ് താമരശ്ശേരി പൊലീസ് പരിധിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിയെ കാണാതാകുന്നത്

Update: 2023-06-02 16:17 GMT
Editor : banuisahak | By : Web Desk

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് ഉപേക്ഷിച്ച സംഭവത്തിൽ പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. പെൺകുട്ടിയെ പോലീസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി 164 സ്റ്റേറ്റ്‌മെന്റ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് താമരശ്ശേരി പൊലീസ് പരിധിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിയെ കാണാതാകുന്നത്. കോളേജിന് സമീപത്തെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണ് ഈ കുട്ടി. രണ്ടാഴ്ച കൂടുമ്പോഴാണ് വീട്ടിൽ പോകുന്നത്. ക്ലാസിൽ വരാത്തതിനെ തുടർന്ന് കോളജിൽ നിന്ന് വീട്ടിൽ വിളിച്ചപ്പോഴാണ് കുട്ടി വീട്ടിലും എത്തിയിട്ടില്ലെന്ന് മനസിലാകുന്നത്. തുടർന്ന് പൊലീസിൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച വൈകിട്ടോടുകൂടി താമരശ്ശേരി ചുരത്തിന്റെ ഒമ്പതാം വളവിൽ വെച്ച് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News