'വിദ്യാർഥികളെ ക്രൂരമായി പീഡിപ്പിച്ചു';പോക്‌സോ കേസ് പ്രതി കെ.വി ശശികുമാറിനെതിരെ കൂടുതൽ വെളിപ്പെടുത്തൽ

വ്യാഴാഴ്ചയാണ് കെ.വി ശശികുമാർ ജയിൽ മോചിതനായത്

Update: 2022-06-11 15:16 GMT
Editor : afsal137 | By : Web Desk
Advertising

മലപ്പുറം: പോക്‌സോ കേസ് പ്രതി കെ.വി ശശികുമാറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പൂർവ വിദ്യാർഥി. കുട്ടികളുടെ ദേഹത്ത് വെള്ളമൊഴിച്ച് നനയുന്ന ഭാഗം നോക്കിനിൽക്കുമായിരുന്നുവെന്നും നിരവധി പേരെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. കുട്ടികളെ തൊടുകയും പിടിക്കുകയും ചെയ്തിരുന്നു. ശശികുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്‌കൂൾ അധികൃതരുടേത്. കൂടുതൽ പേർ പരാതിയുമായി മുന്നോട്ട് വരുമെന്നും പൂർവ വിദ്യാർഥി കൂട്ടായ്മ വ്യക്തമാക്കി.

30 വർഷത്തോളം വിദ്യാർഥികളെ ക്രൂരമായി പീഡിപ്പിച്ച ഇയാൾക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചതെന്നും പൂർവ വിദ്യാർഥി ചോദിച്ചു. മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂൾ റിട്ട. അധ്യാപാകനാനും മലപ്പുറം നഗരസഭാ സിപിഎം കൗൺസിലറുമായിരുന്നു കെ.വി ശശികുമാർ. കഴിഞ്ഞ ദിവസമാണ് കെ.വി ശശികുമാർ ജാമ്യം ലഭിച്ച് ജയിൽ മോചിതനായത്. പൂർവ വിദ്യാർഥിനികളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ടു പോക്‌സോ കേസുകളിൽ മഞ്ചേരി കോടതിയാണ് ശശികുമാറിന് ജാമ്യം നൽകിയത്. ഇതു കൂടാതെ മറ്റു നാലു കേസുകളിൽ കൂടി പെരിന്തൽമണ്ണ കോടതി ജാമ്യം നൽകി.

പോക്‌സോ നിയമം വരുന്നതിനു മുമ്പുണ്ടായ നാലു പരാതികളിൽ ഐപിസി 354 വകുപ്പായിരുന്നു പൊലീസ് ചുമത്തിയിരുന്നത്. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് ശശികുമാറിന് ജാമ്യത്തിലിറങ്ങാൻ വഴിയൊരുങ്ങിയത്. നിരവധി പൂർവ വിദ്യാർത്ഥിനികളാണ് ശശികുമാരിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. മുപ്പത് വർഷത്തോളം അധ്യാപനായിരുന്ന ശശികുമാർ സിപിഎമ്മിന്റെ പ്രാദേശിക നേതാവും മൂന്ന് തവണ നഗരസഭ കൗൺസിലറും ആയിരുന്നു.

അതേസമയം ശശികുമാർ പ്രതിയായ പീഡന കേസുകളുടെ അന്വേഷണത്തിൽ ആശങ്കയുമായി പൂർവവിദ്യാർത്ഥിനി കൂട്ടായ്മ രംഗത്തെത്തി. പോക്‌സോ കുറ്റം മറച്ചു വച്ചെന്ന പാരതിയിൽ ശശികുമാർ ജോലി ചെയ്ത സ്‌കൂളിനെതിരെ തെളിവുകൾ നൽകിയിട്ടും അതൊന്നും പൊലീസ് അന്വേഷണ പരിധിയിൽ കൊണ്ടു വന്നില്ലെന്ന് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആരോപിക്കുന്നു. ശശികുമാർ വിദ്യാർത്ഥികൾക്കെതിരെ നടത്തിയ അതിക്രമങ്ങളെക്കുറിച്ചും വിദ്യാർത്ഥികളുടെ പരാതി മറച്ചു വയ്ക്കാൻ സ്‌കൂൾ അധികൃതർ നടത്തിയ ശ്രമങ്ങളെക്കുറിച്ചും പൂർവ്വ വിദ്യാർത്ഥികൾ മാസ് പെറ്റീഷൻ സമർപ്പിച്ചെങ്കിലും ഇതിൽ ഇതുവരെ അന്വേഷണം നടന്നില്ലെന്നാണ് പൂർവ്വ വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

അധ്യാപകൻ കെവി ശശികുമാർ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നു എന്ന വിവരം 2014 ലും 2019 തിലും രക്ഷിതാക്കളിൽ ഒരാൾ സ്‌കൂൾ അധികൃതരെ അറിയിച്ചിരുന്നു എന്ന് പൂർവ വിദ്യാർഥി കൂട്ടായ്മ പറയുന്നു. പക്ഷെ ഈ വിവരം സ്‌കൂൾ അധികൃതർ പോലീസിനെ അറിയിച്ചില്ല. തെളിവുകൾ കൈമാറിയിട്ടും പൊലീസ് ഇതുവരെ ഇക്കാര്യം അന്വേഷണ പരിധിയിൽ കൊണ്ടുവന്നില്ലെന്നും പോക്‌സോ കുറ്റം മറച്ചു വച്ചതിനു സ്‌കൂളിന് എതിരെ കേസ് എടുത്തില്ലെന്നും പരാതിക്കാർ പറയുന്നു.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News