കീമിൽ കാലങ്ങളായി തുടരുന്ന അനീതിയിൽ മാറ്റം കൊണ്ടുവരണം; റാങ്ക് പട്ടിക പുതുക്കിയതിൽ സുപ്രിംകോടതിയിൽ ഹരജി നൽകി വിദ്യാർഥികൾ

സീനിയർ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കേസിൽ ഹാജരാകും

Update: 2025-07-13 11:55 GMT

ന്യൂഡൽഹി: കീം റാങ്ക് പട്ടിക പുതുക്കിയതിൽ സുപ്രിംകോടതിയെ സമീപിച്ച് വിദ്യാർഥികൾ. റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും റാങ്ക് പട്ടിക പുതുക്കിയത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും വിദ്യാർഥികൾ നൽകിയ ഹരജിയിൽ പറയുന്നു.

അഡ്മിഷൻ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് വരെ പ്രോസ്‌പെക്ടസിൽ ഭേദഗതി വരുത്താനുള്ള അധികാരം സർക്കാറിനുണ്ട്. സർക്കാർ കൊണ്ടുവന്ന സ്റ്റാൻഡേർഡൈസേഷൻ രീതി കാലങ്ങളായി കേരള സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾ നേരിട്ടുകൊണ്ടിരിക്കുന്ന അനീതിയെ ചെറിയ തോതിലെങ്കിലും പരിഹരിക്കുകയാണ് ചെയ്തത്. നീതിപൂർവമായ മാർക്ക് ഏകീകരണം വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യമെന്നും അഭിഭാഷകനായ സുൽഫിക്കർ മാധ്യമങ്ങളോട് പറഞ്ഞു.

Advertising
Advertising

വിദ്യാർഥികൾക്കു വേണ്ടി അഭിഭാഷകനായ സുൽഫിക്കർ അലിയാണ് ഹരജി നൽകിയത്. സീനിയർ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കേസിൽ ഹാജരാകും. ഹരജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെടുമെന്ന് അഭിഭാഷകൻ വ്യക്തമാക്കി.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News