കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും

സമരം അവസാനിപ്പിച്ച സാഹചര്യത്തിൽ വിദ്യാർഥികൾ പഠനത്തിലേക്ക് കടക്കും

Update: 2023-01-24 01:51 GMT

വിദ്യാര്‍ഥി സമരത്തില്‍ നിന്ന്

കോട്ടയം: കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും. സമരം അവസാനിപ്പിച്ച സാഹചര്യത്തിൽ വിദ്യാർഥികൾ പഠനത്തിലേക്ക് കടക്കും. എന്നാൽ ഒരു വിഭാഗം അധ്യാപകർ രാജി വെച്ചത് ആശങ്ക ഉയർത്തുന്നുണ്ട്.

ഡയറക്ടർ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളുടെ മറ്റ് ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്. ഇതോടെ ഇന്ന് മുതൽ ക്ലാസുകളിൽ കയറി പഠനത്തിലേക്ക് കടക്കാൻ വിദ്യാർഥികളുടെ തീരുമാനിച്ചത്. നഷ്ടമായ ദിവസത്തെ ക്ലാസുകളടക്കം വിദ്യാർഥികൾക്ക് ലഭ്യമാക്കാനുള്ള നടപടികളും ഉടൻ ഉണ്ടായേക്കും.

Advertising
Advertising

എന്നാൽ ഒരു വിഭാഗം അധ്യാപകർ രാജിവെച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. പുതിയ ഡയറക്ടറെ നിയമിക്കുന്നതോടൊപ്പം രാജിവെച്ചവർക്ക് പകരമുള്ള പുതിയ അധ്യാപകരും എത്തുമെന്നാണ് വിദ്യാർഥികൾ പ്രതീക്ഷിക്കുന്നത്. കാലതാമസം ഉണ്ടാകാതെ ക്ലാസുകൾ പൂർവ്വ സ്ഥിതിയിലാക്കാനുള്ള നടപടികളും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകും. സ്ക്രീനിംഗ് അടക്കം വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News