ചായവിറ്റുണ്ടാക്കിയ സുബൈദയുടെ സമ്പാദ്യം ദുരിതബാധിതർക്ക്

കഴിഞ്ഞ വെള്ളപ്പൊക്കസമയത്ത് ആടുകളെ വിറ്റ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു

Update: 2024-07-31 15:44 GMT
Editor : ദിവ്യ വി | By : Web Desk

കൊല്ലം: വയനാട് മുണ്ടക്കൈയില്‍ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി പള്ളിത്തോട്ടം സ്വദേശിനി സുബൈദ. തന്റെ ചായക്കടയിലെ വരുമാനമാണ് സുബൈദ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കലക്ട്രേറ്റിലെത്തിയ സുബൈദ 10000 രൂപ ജില്ലാ കലക്ടർ എൻ ദേവിദാസിന് സുജിത്ത് വിജയന്‍പിള്ള എം.എല്‍.എയുടെ സാന്നിധ്യത്തിൽ നേരിട്ട് കൈമാറുകയായിരുന്നു.

പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കസമയത്ത് ആടുകളെ വിറ്റ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

Advertising
Advertising
Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News