സുഡാൻ വൈറ്റ് നൈൽ യൂണിവേഴ്‌സിറ്റിയും അബ്ദുല്ല എജ്യൂക്കേഷണൽ അക്കാദമിയും സഹകരണ കരാറിൽ ഒപ്പുവെച്ചു

വൈറ്റ് നൈൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. എൽഷാദലി ഈസ ഹമദ് അബ്ദുല്ലയും അബ്ദുല്ല അക്കാദമിക്ക് വേണ്ടി മാനേജിങ് ഡയറക്ടർ ഡോ. പി.ടി അബ്ദുൽ റഹ്മാൻ മുഹമ്മദുമാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്.

Update: 2022-12-25 08:07 GMT

ദുബൈ: സുഡാനിലെ വൈറ്റ് നൈൽ യൂണിവേഴ്‌സിറ്റിയുമായി ഒറ്റപ്പാലത്ത് പ്രവർത്തിക്കുന്ന അബ്ദുല്ല എജ്യൂക്കേഷണൽ അക്കാദമി സഹകരണ കരാറിൽ ഒപ്പുവെച്ചു. വൈറ്റ് നൈൽ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ മെഡിക്കൽ, എഞ്ചിനീയറിങ്, നിയമം, ഇൻഫർമേഷൻ ടെക്‌നോളജി, അഗ്രി, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, നഴ്‌സിങ്, ഫാർമസി എന്നീ വിഷയങ്ങളിൽ വിവിധങ്ങളായ കോളജുകൾ പ്രവർത്തിക്കുന്നുണ്ട്. അബ്ദുല്ല എജ്യൂക്കേഷണൽ അക്കാദമിയിൽനിന്ന് ഖുർആൻ ഹിഫ്സും സയൻസ് സ്ട്രീമിൽ പ്ലസ്ടുവും പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് വൈറ്റ് നൈൽ യൂണിവേഴ്‌സിറ്റിയിൽ സ്‌കോളർഷിപ്പോടെ മെഡിക്കൽ വിദ്യാഭ്യാസമടക്കമുള്ള ഉപരിപഠനത്തിനാണ് ധാരണാപത്രത്തിലൂടെ വഴിയൊരുങ്ങിയത്.

Advertising
Advertising

വൈറ്റ് നൈൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. എൽഷാദലി ഈസ ഹമദ് അബ്ദുല്ലയും അബ്ദുല്ല അക്കാദമിക്ക് വേണ്ടി മാനേജിങ് ഡയറക്ടർ ഡോ. പി.ടി അബ്ദുൽ റഹ്മാൻ മുഹമ്മദുമാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്. വൈറ്റ് നൈൽ യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. സമ്മാനി അബ്ദുൽ മുത്തലിബ് അഹമ്മദ്, അൽ ബദവി ത്വരീഖത്തിന്റെ ഖലീഫ അൽ ശൈഖ് അൽ മുൻതസർ ബില്ലാഹ് ഫത്ഹി അൽ താഹിർ അൽ ടെർദിരി അൽ അഹമ്മദിയും ചടങ്ങിൽ സന്നിഹിതരായി.

ഹിഫ്സുൽ ഖുർആൻ പഠനത്തോടൊപ്പം റെഗുലർ സ്‌കൂൾ വിദ്യാഭ്യാസവും നൽകിയാണ് അബ്ദുല്ല എജ്യൂക്കേഷണൽ അക്കാദമി 2014 ൽ പ്രവർത്തനമാരംഭിച്ചത്. എസ്.എസ്.എൽ.സി പാസാകുന്നതോടെ ഹിഫ്‌സ് പൂർത്തിയാകുന്ന വിദ്യാർഥികൾക്ക് ഈ വർഷം മുതൽ ആരംഭിക്കുന്ന ശരീഅത്ത് കോളജ് പ്ലസ് വൺ, പ്ലസ് ടുവിൽ സയൻസ് സ്ട്രീമിൽ വിദ്യാഭ്യാസവും നൽകിയാണ് കോളജ് പഠനത്തിന് വഴിയൊരുക്കിയത്.

ഇസ്‌ലാമിക ശരീഅത്ത്, ഖുർആൻ പഠനം, ഹദീസ് പഠനം, അറബി ഭാഷ എന്നീ വിഷയങ്ങളിൽ അബ്ദുല്ല അക്കാദമി നൽകുന്ന മൂന്ന് വർഷത്തെ ഡിഗ്രി പഠനവും ഇമാം അഹമ്മദ് അൽ ബദവി തങ്ങളുടെ നാമധേയത്തിൽ - അൽ ബദവി- ബിരുദവുമാണ് അബ്ദുല്ല എജ്യൂക്കേഷണൽ അക്കാദമി വിഭാവനം ചെയ്തിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News