അഡ്വ. സണ്ണി ജോസഫ് എംഎൽഎ കെപിസിസി പ്രസിഡന്റ്

അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായും പ്രഖ്യാപിച്ചു.

Update: 2025-05-08 15:30 GMT

ന്യൂഡൽഹി: അഡ്വ. സണ്ണി ജോസഫ് എംഎൽഎയെ പുതിയ കെപിസിസി പ്രസിഡന്റായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. പി.സി വിഷ്ണുനാഥ് എംഎൽഎ, എ.പി അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംപി എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ.

അടൂർ പ്രകാശ് ആണ് പുതിയ യുഡിഎഫ് കൺവീനർ. സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കോൺഗ്രസ് പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായി തിരഞ്ഞെടുത്തു. 

കെഎസ്‌യു പ്രവർത്തകനായാണ് സണ്ണി ജോസഫ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. കണ്ണൂർ ഡിസിസി പ്രസിഡന്റ് ആയിരുന്നു. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗമായിരുന്നു. ഉളിക്കൽ സർവീസ് സഹകരണ ബാങ്ക്, തലശ്ശേരി കാർഷിക വികസന ബാങ്ക്, മട്ടന്നൂർ ബാർ അസോസിയേഷൻ, ഇരിട്ടി എജ്യുക്കേഷൻ സൊസൈറ്റി എന്നിവയുടെ പ്രസിഡന്റ് പദവിയും വഹിച്ചു.

Advertising
Advertising

കന്നി മത്സരത്തിൽ 2011ൽ സിറ്റിങ് എംഎൽഎ ആയിരുന്ന കെ.കെ ശൈലജയെ തോൽപ്പിച്ച് നിയമസഭയിലെത്തി. 2016ലും 2021ലും പേരാവൂരിൽ ജയം ആവർത്തിച്ചു. നിലവിൽ പേരാവൂർ എംഎൽഎയാണ്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News