സപ്ലൈകോയുടെ ക്രിസ്മസ്, പുതുവത്സര ചന്തകൾ ഇന്നുമുതല്‍

ഇന്നുമുതൽ 30-ാം തീയതി വരെയാണ് ഫെയറുകളുടെ പ്രവർത്തനം

Update: 2023-12-21 01:35 GMT

തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്, പുതുവത്സര ചന്തകൾ ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് പ്രത്യേക ക്രിസ്മസ് ന്യൂ ഇയർ ഫെയറുകൾ സംഘടിപ്പിക്കുന്നത്. ഇന്നുമുതൽ 30-ാം തീയതി വരെയാണ് ഫെയറുകളുടെ പ്രവർത്തനം. സബ്സിഡി ഉള്ള സാധനങ്ങൾക്ക് പുറമേ നോൺ സബ്സീഡി സാധനങ്ങൾ 5% മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ആളുകൾക്ക് ഫെയറിൽ നിന്നു വാങ്ങാം. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കും 30% വരെ വിലക്കുറവ് ഫെയറുകളിൽ ഉണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News