മഅ്ദനിക്ക് ജാമ്യ കാലയളവിൽ കേരളത്തിൽ തുടരാൻ സുപ്രിംകോടതി അനുമതി

കൊല്ലം ജില്ല വിട്ടുപോകരുത് എന്ന നിബന്ധനയോടെയാണ് അനുമതി.

Update: 2023-07-17 05:39 GMT

ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിക്ക് സ്ഥിരമായി കേരളത്തിൽ തുടരാൻ സുപ്രിംകോടതി അനുമതി. ജാമ്യകാലയളവിൽ കേരളത്തിൽ തുടരാനാണ് കോടതി അനുമതി നൽകിയത്. കൊല്ലം ജില്ല വിട്ടുപോകരുത് എന്ന നിബന്ധനയോടെയാണ് അനുമതി. 15 ദിവസം കൂടുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകരണം.

രക്തത്തിൽ ക്രിയാറ്റിന്റെ അളവ് വളരെയധികം കൂടിയതിനാൽ കിഡ്‌നി മാറ്റിവെക്കൽ അടക്കമുള്ള ചികിത്സ ആവശ്യമാണെന്നും കൊച്ചിയിലെ ആശുപത്രിയിലാണ് നിലവിൽ ചികിത്സയെന്നും മഅ്ദനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ചികിത്സാവശ്യാർഥം കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ പുറത്തുപോകാനും കോടതി അനുമതി നൽകിയിട്ടുണ്ട്.

Advertising
Advertising

കേസിന്റെ വിചാരണ നടക്കുന്നതിനാലാണ് നേരത്തെ ബംഗളൂരു വിട്ടുപോകരുതെന്ന് കോടതി നിർദേശിച്ചത്. നിലവിൽ വിചാരണ ഏകദേശം പൂർത്തിയായ സാഹചര്യത്തിൽ കൂടിയാണ് കോടതി മഅദ്‌നക്ക് കേരളത്തിലേക്ക് പോകാൻ അനുമതി ലഭിച്ചത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News